ജലീൽ ഒള്ളൂരിന് കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് കൈമാറുന്നു
Posted On
date_range Updated On
date_range ജലീൽ ഒള്ളൂരിന് കെ.എം.സി.സി യാത്രയയപ്പ്
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി പ്രവർത്തകൻ ജലീൽ ഒള്ളുരിന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ യാത്രയയപ്പ് നൽകി. ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡണ്ട് ഇസ്മായിൽ വള്ളിയോത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം സംസ്ഥാന ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് കൈമാറി. മണ്ഡലം ഭാരവാഹികളായ റഷീദ് ഉള്ളയേരി, സലീം ബാലുശ്ശേരി, ഹിജാസ് അത്തോളി, നൗഷാദ് കിനാലൂർ, ഷംസു എരമംഗലം, ജലീൽ ഒള്ളൂർ എന്നിവർ സംസാരിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി ആബിദ് ഒള്ളൂർ സ്വാഗതവും സി.കെ. കരീം നടുവണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.