നുവൈസീബ് വഴി ലഹരി കടത്താൻ ശ്രമം

കുവൈത്ത് സിറ്റി: നുവൈസീബ് അതിർത്തി വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി. ഏകദേശം 43.5 കിലോഗ്രാം തൂക്കം വരുന്ന, ചവക്കുന്ന പുകയില ഉൽപ്പന്നങ്ങളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നി ഒരു വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് വിവിധ ബാഗുകളിലായാണ് ഇവ കണ്ടെത്തിയത്.

പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടി ഡ്രൈവറെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്തെ അതിർത്തികളിലെ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനും നിരോധിതവും നിയന്ത്രിതവുമായ വസ്തുക്കളുടെ പ്രവേശനം തടയുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പിടിച്ചെടുക്കൽ എന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. കള്ളക്കടത്ത് തടയാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - drug smuggling in Nuwaiseeb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.