ശൈത്യകാല വാക്സിനേഷൻ കാമ്പയിന് തുടക്കം; പ്രവാസികൾക്കും സൗകര്യം ഉപയോഗപ്പെടുത്താം

കുവൈത്ത് സിറ്റി: രാജ്യത്ത് ഈ സീസണിലെ ശൈത്യകാല വാക്സിനേഷൻ കാമ്പയിന് തുടക്കമായി. ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവാദി ഹിറ്റീനിലെ ആരോഗ്യകേന്ദ്രത്തിൽ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. സീസണൽ ഇൻഫ്ലുവൻസക്കും ന്യുമോണിയക്കുമെതിരായ വാക്സിനുകളാണ് നൽകുന്നത്. വിവിധ ആരോഗ്യ മേഖലകളിലെ 90 കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്സിൻ ലഭിക്കും. പൗരന്മാർക്കും പ്രവാസികൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ വാക്സിൻ എടുക്കണം. ആരോഗ്യ പ്രവർത്തകരും പ്രതിരോധശേഷി കുറഞ്ഞവരും വാക്സിനേഷൻ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. വാക്സിൻ എടുക്കുന്നത് രോഗബാധയും രോഗത്തിന്റെ തീവ്രതയും കുറക്കാൻ സഹായിക്കുമെന്നും അധികൃതർ പറഞ്ഞു.

Tags:    
News Summary - Winter vaccination campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.