ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്‍ലാമിയ പ്രവേശനോത്സവത്തിൽ മദ്റസ പ്രിൻസിപ്പൽ നിയാസ് ഇസ്‍ലാഹി സംസാരിക്കുന്നു

ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്‍ലാമിയ പ്രവേശനോത്സവം; അഡ്മിഷൻ തുടരുന്നതായും ഭാരവാഹികൾ അറിയിച്ചു

കുവൈത്ത് സിറ്റി: അൽ മദ്റസത്തുൽ ഇസ്ലാമിയ ഫഹാഹീൽ പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം സംഘടിപ്പിച്ചു. സബാഹിയ്യ ദാറുൽഖുർആനിലെ മദ്റസയിൽ പ്രവേശനോത്സവം കെ.ഐ.ജി വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി ഉദ്ഘാടനം ചെയ്തു.

കുട്ടികൾ ചെറുപ്രായത്തിൽതന്നെ ഇസ്ലാമിക ശിക്ഷണവും സംസ്കാരവുമുള്ളവരായി വളരുന്നതിന് മദ്റസ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസാസ്റ്റർ എക്സ്പേർട്ട് നൗഷിബ കുട്ടികളുമായി ആശയവിനിമയം നടത്തി.

പി.ടി.എ മുൻ പ്രസിഡണ്ട് സുൽഫിഖർ ആശംസ നേർന്നു. ഹഫ സാജിദ് ഖിറാഅത്ത് നടത്തി. മദ്റസ പ്രിൻസിപ്പൽ നിയാസ് ഇസ് ലാഹി സ്വാഗതവും പി.ടി.എ സെക്രട്ടറി മുഹമ്മദ് ജംഷീർ നന്ദിയും പറഞ്ഞു. ഐവ പ്രസിഡൻറ് സമിയ ഫൈസൽ, കെ.ഐ.ജി അബുഹലീഫ ഏരിയ പ്രസിഡണ്ട് മെഹ്നാസ് മുസ്തഫ എന്നിവർ സംബന്ധിച്ചു. 2026-27 വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നതായും വിവരങ്ങൾക്ക് 65975080 നമ്പരിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Fahaheel Al Madrasatul Islamiya Entrance Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.