കെ.ഐ.ജി ഖുർആൻ സ്റ്റഡീ സെന്റർ പരീക്ഷ ഇന്ന്

കുവൈത്ത് സിറ്റി: കെ.ഐ.ജി ഖുർആൻ സ്റ്റഡീസെൻ്റർ കീഴിൽ നടക്കുന്ന സമ്മർ വെക്കേഷൻ കോഴ്‌സിൻ്റെ പരീക്ഷ തിങ്കളാഴ്ച രാത്രി 8.30 ന്. ഖുർആനിലെ 68ാം അധ്യായമായ അൽ: കലം എന്ന അധ്യായമാണ് കോഴ്‌സിൻ്റെ സിലബസ്. പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവായ മൗലാനാ അബുൽ അഅ്‍ലാ മൗദൂദിയുടെ തഫ്ഹീമുൽ ഖുർആനെ ആസ്പദമാക്കിയാണ് പരീക്ഷ. ഓൺലൈനിൽ ഓപ്പൺ ബുക്ക് എക്സാം (പുസ്തകം നോക്കിയെഴുതുന്ന രീതി) ആയിട്ടാണ് പരീക്ഷ.

ഒരു മണിക്കൂർ നീണ്ട് നിൽക്കുന്ന പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കോടെ ആദ്യം എഴുതി തീരുന്ന മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം നൽകും. കൂടാതെ മുഴുവൻ മാർക്ക് വാങ്ങുന്ന എല്ലാവർക്കും പ്രത്യേക സമ്മാനവും ലഭിക്കും. കെ.ഐ.ജി ഖുർആൻ സ്റ്റഡീ സെൻ്ററിന് കീഴിൽ കുവൈത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 45 ഓഫ് ലൈൻ ഓൺലൈൻ ക്ലാസുകളിൽ 750 ൽ പരം പഠിതാക്കൾ ഉണ്ട്.

ഓൺലൈനിൽ സ്റ്റഡീമെറ്റീരിയൽ നോക്കിയെഴുതുന്നതും ഓൺ ലൈൻ എക്സാമും ആയതിനാൽ കുവൈത്തിൽ ഉള്ളവർക്ക് മാത്രല്ല ലോകത്തിൻ്റെ ഏത് ഭാഗത്ത് നിന്നും പരീക്ഷയിൽ പങ്കെടുക്കാൻ കഴിയും. ക്ലാസുകളിൽ പങ്കെടുക്കാത്തവർക്കും പങ്കെടുക്കാം. സ്റ്റഡീമെറ്റീരിയൽ www.thafheem.net വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷയുടെ ലിങ്ക് വൈകിട്ട് ആറിന് ശേഷം www.kigkuwait.com എന്ന വെബ്സൈറ്റിലും ലഭ്യമാകുമെന്ന് കെ.ഐ.ജി ഖുർആൻ സ്റ്റഡീ സെൻ്റർ കൺവീനർ നിയാസ് ഇസ്ലാഹി അറിയിച്ചു.

Tags:    
News Summary - KIG Quran Study Center exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.