സാങ്കേതിക തകരാർ; വൈദ്യുതി തടസ്സപ്പെട്ടു

കുവൈത്ത് സിറ്റി: ഹവല്ലിയിലും മുബാറക് അൽ കബീറിലും അടിയന്തര സാങ്കേതിക തകരാറിനെ തുടർന്ന് ഞായറാഴ്ച വൈദ്യുതി തടസ്സപ്പെട്ടു. നിരവധി പ്രധാന ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിലുണ്ടായ തകരാറാണ് വൈദ്യുതി തടസ്സത്തിന് കാരണമായത്.

ഇതോടെ രണ്ട് ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. തകരാർ പരിഹരിക്കാൻ അടിയന്തര സംഘങ്ങളെ ബാധിത മേഖലകളിൽ വിന്യസിച്ചു വൈദ്യുതി വിതരണം വൈകാതെ പുന:സ്ഥാപിച്ചതായി തായി മന്ത്രാലയം വ്യക്തമാക്കി. തടസ്സം പരിഹരിക്കുന്നതിനിടെ സഹകരിച്ച പൗരന്മാർക്കും താമസക്കാർക്കും മന്ത്രാലയം നന്ദി അറിയിച്ചു.

Tags:    
News Summary - electricity cut due to Technical failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.