ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ചേംബർ ഒാഫ് കോമേഴ്സ് ഡയറക്ടർ ജനറൽ റബാഹ് അൽ റബാഹിനെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range അംബാസഡർ ചേംബർ ഒാഫ് കോമേഴ്സ് മേധാവിയുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ചേംബർ ഒാഫ് കോമേഴ്സ് ഡയറക്ടർ ജനറൽ റബാഹ് അൽ റബാഹുമായി കൂടിക്കാഴ്ച നടത്തി. വാണിജ്യ, സാമ്പത്തിക മേഖലകളിലെ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്ന് എംബസി വാർത്തകുറിപ്പിൽ പറഞ്ഞു. അംബാസഡർ വിവിധ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിവരുകയാണ്. ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്, വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അൽ ഹർബ് എന്നിവരുമായി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.