ഇന്ത്യൻ അംബാസഡർ സിബി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം മാൻപവർ പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ ആസ്മിയുടെ നേതൃത്വത്തിലുള്ള കുവൈത്ത് അധികൃതരുമായി ചർച്ച നടത്തുന്നു 

അംബാസഡർ മാൻപവർ അതോറിറ്റി മേധാവിയുമായി ചർച്ച നടത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മാൻപവർ പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ ആസ്മിയുമായി ചർച്ച നടത്തി. ഇന്ത്യയിൽനിന്നുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തു.

ഗാർഹിക തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിൽ പുതുതായി നടപ്പാക്കിയ ധാരണപത്രം നടപ്പാക്കുന്നത് നിരീക്ഷിക്കാനുമായി സംയുക്ത സമിതി രൂപവത്കരിച്ചിട്ടുണ്ട്. മാനവ വിഭവശേഷി മേഖലയിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കാനുള്ള വഴികൾ, മറ്റ് പ്രവാസി വിഷയങ്ങൾ എന്നിവയും ചർച്ച ചെയ്തതായി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അനധികൃത ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും കഴിഞ്ഞ ആഴ്ചകളിൽ ഏറെ ചർച്ചയായിരുന്നു.ഈ പശ്ചാത്തലത്തിൽ കൂടിക്കാഴ്ചക്ക് പ്രാധാന്യമുണ്ട്.

Tags:    
News Summary - The ambassador held a discussion with the head of the Manpower Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.