ത​ല​ശ്ശേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സ്നേ​ഹ​സം​ഗ​മം

തലശ്ശേരി വെൽഫെയർ അസോസിയേഷൻ സ്നേഹസംഗമം

കുവൈത്ത് സിറ്റി: തലശ്ശേരി വെൽഫെയർ അസോസിയേഷൻ കബദ് റിസോർട്ടിൽ സ്നേഹസംഗമം സംഘടിപ്പിച്ചു.

കുട്ടികൾക്കും മുതിർന്നവർക്കുമായി കലാകായിക മത്സരങ്ങൾ, തലശ്ശേരിക്കാരുടെ രുചി വൈവിധ്യങ്ങൾ അടങ്ങിയ വിഭവങ്ങൾ, സംഗീതവിരുന്ന് എന്നിവയുണ്ടായി. മുഖ്യരക്ഷാധികാരികളായ ഹംസ മേലേക്കണ്ടി, പി.കെ. അഹമദ്, ചെയർമാൻ നിസാം നാലകത്ത്, പ്രസിഡൻറ് സത്താർ, കൺവീനർ സി.എൻ. അഷ്‌റഫ്‌ എന്നിവർ നേതൃത്വം നൽകി. സത്താർ, ഷഹീൻ, അസ്‌ലം എന്നിവർ നിയന്ത്രിച്ചു.

ഫൈസൽ മെട്രോ, റാഷിദ് കതിരൂർ, സലിം, സുമി ശ്രീനിവാസൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കെ.പി. ഫൈസൽ, തൻവീർ, എൻ.കെ. നൗഷാദ്, റിഷ്ദിൻ, മുഹമ്മദ് അലി, പി.പി. ഫൈസൽ, റഹീം, അബ്ദുറഹ്‌മാൻ, യാസിർ, ശരീഫ് വഹാബ്, ശുഹൈബ്, ശജീർ, റോഷൻ, നഹീം, യാസീൻ എന്നിവർ പങ്കെടുത്തു. സത്താർ അധ്യക്ഷതവഹിച്ചു. സി.എൻ. അഷ്‌റഫ്‌ സ്വാഗതവും റഹീം നന്ദിയും പറഞ്ഞു.

Tags:    
News Summary - Thalassery Welfare Association Love Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.