തലശ്ശേരി വെൽഫെയർ അസോസിയേഷൻ ലോക കപ്പ് ഫുട്ബാൾ പ്രവചന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ
അബ്ദുൽ നാസറിന് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് സി.ഒ.ഒ റാഹിൽ ബാസിം സമ്മാനം വിതരണംചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി വെൽഫെയർ അസോസിയേഷൻ ലോകകപ്പ് ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച് നടത്തിയ പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ചീഫ് ഓപറേഷൻ മാനേജർ റാഹിൽ ബാസിം സമ്മാനദാനം നിർവഹിച്ചു.
ഒന്നാം സമ്മാനമായ ഒരു പവൻ ഗോൾഡ് കോയിന് അബ്ദുൽ നാസർ ഹവല്ലി അർഹനായി. ശബാന മഹ്റൂഫ്, ഫിറോസ് കെ.കെ എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. അസോസിയേഷൻ ക്രിക്കറ്റ് മത്സരത്തിൽ വിജയികളായ തലശ്ശേരി ക്രിക്കറ്റ് ടീമിനെയും ചടങ്ങിൽ അനുമോദിച്ചു.
ടേസ്റ്റി റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ മുഖ്യരക്ഷാധികാരി ഹംസ മേലേക്കണ്ടി അധ്യക്ഷത വഹിച്ചു. റോഷൻ സ്വാഗതം പറഞ്ഞു. ചെയർമാൻ നിസാം നാലകത്ത്, പ്രസിഡന്റ് തൻവീർ, റിഷിദിൻ സത്താർ, അഷ്റഫ്, റഹീം, എൻ.കെ. നൗഷാദ്, മുഹമ്മദലി, അമീർ, ശുഹൈബ്, വഹാബ്, അസ്‍ലം, യാസിർ, ശരീഫ് എന്നിവർ സംബന്ധിച്ചു. റോഷൻ, ഷെയിൻ, നയീം എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.