കുവൈത്ത് സിറ്റി: എല്ലാ തരത്തിലുമുള്ള ഭീകരവാദ പ്രവർത്തനങ്ങളെ നിരാകരിക്കുന്നതായി കുവൈത്ത്. ഭീകരവാദം പോലുള്ള കുറ്റകൃത്യങ്ങൾ ഏതെങ്കിലും മതവുമായോ രാജ്യവുമായോ വംശവുമായോ ചേർന്നുള്ളതല്ല. ഭീകരത ഇല്ലാതാക്കുന്നതിന് എല്ലാ തരത്തിലുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ അനിവാര്യമാണെന്നും െഎക്യരാഷ്ട്രസഭയിലെ കുവൈത്തിെൻറ ഉപ സ്ഥിരം പ്രതിനിധി ബദർ അൽ മുനായേഖ് പറഞ്ഞു. െഎക്യരാഷ്ട്രസഭയിൽ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതക്കെതിരായ പോരാട്ടത്തിൽ കുവൈത്ത് എല്ലാ തരത്തിലും പ്രതിജ്ഞാബദ്ധമാണെന്നും അന്താരാഷ്ട്ര കൺവെൻഷനുകളും മേഖലയിലെ കരാറുകളും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിെൻറ ഭാഗമായി ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇൗവർഷം ഫെബ്രുവരി 13ന് കുവൈത്ത് മന്ത്രിതല യോഗം വിളിച്ചിരുന്നതായും 70 രാജ്യങ്ങളും നാല് അന്താരാഷ്ട്ര സംഘടനകളും പങ്കാളിയായിരുന്നതായും അദ്ദേഹം പറഞ്ഞു. ഇറാഖിലെ െഎ.എസിെൻറ ഭീഷണി തടയുകയായിരുന്നു യോഗത്തിെൻറ ലക്ഷ്യം.
നിലവിൽ സാമൂഹിക മാധ്യമങ്ങളെ ഭീകരവാദ ഗ്രൂപ്പുകൾ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുന്നുണ്ടെന്നും സൈബർ തലത്തിൽ ഇത് തടയാൻ ആഗോള ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.