കൊലക്കേസിൽ പത്തുവര്‍ഷം തടവ് ശിക്ഷ

കുവൈത്ത് സിറ്റി: പാര്‍ക്കിംങ് സ്ഥലത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്വദേശി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് പത്തു വര്‍ഷം തടവു ശിക്ഷ. രണ്ടു വര്‍ഷം മുമ്പ് ഖാദിസിയ കോ ഓപറേറ്റിവ് സൊസൈറ്റിക്ക് സമീപമാണ് സംഭവം.

വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ പാര്‍ക്കിങ് സ്പോട്ടിന്‍റെ പേരില്‍ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ അമിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

Tags:    
News Summary - Ten years imprisonment in murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.