പ്രവാസി വെൽഫെയർ സാൽമിയ യൂനിറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ടീം അബ്ബാസിയ
കുവൈത്ത് സിറ്റി: പ്രവാസി വെൽഫയർ കുവൈത്ത് സാൽമിയ യൂനിറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ ടീം അബ്ബാസിയ ജേതാക്കളായി. ഫൈനലിൽ ടീം അബൂ ഹലീഫയെ പരാജയപ്പെടുത്തിയാണ് നേട്ടം. ഫൈനലിൽ മാൻ ഓഫ് ദി മാച്ചും, ടൂർണമെന്റിലെ ബെസ്റ്റ് ബൗളറായും ടീം അബ്ബാസിയയിലെ റെബിൻ ഷായേയും, ബെസ്റ്റ് ബാറ്റ്സ്മാനായി ടീം അബൂ ഹലീഫയുടെ നൈസാമിനെയും തെരെഞ്ഞെടുത്തു.
ടൂർണമെന്റ് പ്രവാസി വെൽഫയർ കുവൈത്ത് കേന്ദ്ര പ്രസിഡന്റ് റഫീഖ് ബാബു ഉദ്ഘടനം ചെയ്തു. കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ ഖുദ്സ്സി റെഷീദ് ഉദ്ഘാടന മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു.
പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര ജനറൽ സെക്രട്ടറിമാരായ സഫ്വാൻ ആലുവ,രാജേഷ് മാത്യു, സാൽമിയ യൂനിറ്റ് പ്രസിഡന്റ് അമീർ കാരണത്ത് എന്നിവർ ആശംസകൾ നേർന്നു.
ഒന്നും രണ്ടും സ്ഥാനം നേടിയ ടീമിനുള്ള ട്രോഫിയും മറ്റു സമ്മാനങ്ങളും കേന്ദ്ര പ്രസിഡന്റ് റഫീഖ് ബാബു, ജനറൽ സെക്രട്ടറി രാജേഷ് മാത്യു, കേന്ദ്ര സ്പോർട്സ് കൺവീനർ റഷീദ് ഖാൻ പാലാഴി, സാൽമിയ യൂനിറ്റ് സെക്രട്ടറി ആസിഫ് പാലക്കൽ, അബ്ദുറഹ്മാൻ എഴുവന്തല, അൻസാർ മാള, അമീർ കാരണത്ത്,നാസർ മടപ്പള്ളി, ഷംസീർ, ജഹാൻ അലി എന്നിവർ കൈമാറി. കാണികൾക്കും, കളിക്കാർക്കും വേണ്ടി ഏർപ്പെടുത്തിയ ലക്കി ഡ്രോ നറുക്കെടുപ്പിൽ സഫ്വാൻ, അബ്ദുൽ റഹ്മാൻ, ഷഫ്ന, അമീർ കാരണത്ത്, നിക്കി നാസർ, റെഫീഖ് ബാബു, നാസർ മടപ്പള്ളി, ഷംസീർ, ഷിഫിൻ, നിയാസ് എന്നിവർ സമ്മാനങ്ങൾ കരസ്തമാക്കി.
ടൂർണമെന്റിൽ വിവിധ സഹായങ്ങൾ നൽകിയ വസീം, മുഹമ്മദ് നിഖിൻ, ഫൈസൽ ഉസ്ര എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.