കുവൈത്ത് സിറ്റി: കനേഡിയന്‍ സര്‍ക്കാറിന്‍െറ പുതിയ നടപടി ഐ.എസ് വേട്ടക്കായി കുവൈത്തില്‍ തമ്പടിച്ചിരിക്കുന്ന കനേഡിയന്‍ സൈനികര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയതായി റിപ്പോര്‍ട്ട്. പ്രതിമാസം 1500- 1800 ഡോളര്‍ സൈനികര്‍ നികുതിയായി നല്‍കണമെന്ന കനേഡിയന്‍ സര്‍ക്കാറിന്‍െറ പുതിയ തീരുമാനമാണ് 15 സൈനികര്‍ക്ക് വിനയായത്.
ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ ഐ.എസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതിനുവേണ്ടി വിവിധ രാജ്യക്കാരായ 300 സൈനികരാണ് കുവൈത്തിലെ ആരിഫ് ജാന്‍ സൈനിക കേന്ദ്രത്തില്‍ താവളമടിച്ചിരിക്കുന്നത്. കുവൈത്തിലെ സൈനികരെ നികുതി നല്‍കുന്നതില്‍നിന്ന് നേരത്തേ കനേഡിയന്‍ സര്‍ക്കാര്‍ ഒഴിച്ചുനിര്‍ത്തിയിരുന്നു.
ഈ ഇളവാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്. ഐ.എസ് വേട്ടയിലേര്‍പ്പെട്ട വിദേശ സൈനികരില്‍ കനേഡിയക്കാര്‍ മാത്രമാണ് ഇങ്ങനെ ഒരു വിവേചനം നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.