തനിമ കുവൈത്ത് വടംവലി ജേതാക്കളായ യു.എൽ.സി കെ.കെ.ബി ടീം
കുവൈത്ത് സിറ്റി: തനിമ കുവൈത്ത് ദേശീയ വടംവലി മത്സരത്തിൽ യു.എൽ.സി കെ.കെ.ബി ടീം സാൻസിലിയക്ക് കിരീടം. ഓഷ്യൻസ് എൻജിനീയറിങ് വിന്നേഴ്സ് കുവൈത്ത് രണ്ടാം സ്ഥാനം നേടി. ഗ്ലോബൽ ഇന്റർനാഷനൽ ഫ്രണ്ട്സ് ഓഫ് രജീഷ് -എ ടീം മൂന്നാം സ്ഥാനവും ബ്രദേഴ്സ് ഓഫ് ഇടുക്കി നാലാം സ്ഥാനവും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്റർനാഷനൽ വോളിബാൾ താരം ശിവാനി ചൗഹാൻ ഉദ്ഘാടനം ചെയ്തു. ജിൻസ് മാത്യുവിൽ നിന്ന് ഫ്ലാഗ് ഏറ്റുവാങ്ങി മാങ്കോ ഹൈപ്പറിന്റെ സയീദ് ആരിഫ് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു.
മികച്ച ഭാവിതാരമായി വിഷ്ണു, മികച്ച ബാക്ക് ആയി ഭൂവനേഷ് തവകാട്ടിൽ, മികച്ച ഫ്രണ്ട് ആയി ജോബിൻ ജോസഫ്, മികച്ച കോച്ചായി ഹർഷദ്, മികച്ച ക്യാപ്റ്റനുള്ള അവാർഡ് ഓഷ്യൻസ് എൻജിനീയറിങ് വിന്നേഴ്സ് കുവൈത്തിന്റെ ചന്തു, മികച്ച താരമായി നവാസ് പുതുപറമ്പിൽ, ഫെയർപ്ലേ ടീം ആയി ബ്രദേഴ്സ് ഓഫ് ഇടുക്കി എന്നിവയെ തെരഞ്ഞെടുത്തു. തനിമ സ്പോർട്സ് ഐകൺ അവാർഡ് സജി പാപ്പച്ചന് ലഭിച്ചു. പെൺതനിമ അംഗങ്ങൾ ആയ ഷീലു ഷാജി, ഉഷ ദിലീപ്, ഡയാന സവിയോ, വിബി വിജേഷ്, ജിജി ഡൊമിനിക്ക്, അനില ഷാമോൻ, ജെൻസി ബിനോയ്, സ്വപ്ന ജോജി എന്നിവർ വ്യക്തിഗത ക്യാഷ് അവാർഡുകളും മെഡലുകളും വിതരണം ചെയ്തു. ലിറ്റി ജേക്കബ്, ബിനോയ് എബ്രഹാം, ജിൻസ് മാത്യു, ജിനോ കെ അബ്രഹാം, ഷോബിൻ സിറിയക്, ഹബീബുള്ള മുറ്റിചൂർ, മെനീഷ് വാസ്, റുഹൈൽ വിപി, ജേകബ് മാത്യു, ജിയോമോൻ ജോസഫ്, ഫ്രെഡി ഫ്രാൻസിസ്, ലാലു, ഷാജി വർഗീസ്, ജോമി ജോസ്, സലീം റ്റിപി, ഷംസുദ്ദീൻ കൂക്കു, സംഗീത്, ഷാമോൻ ജേകബ്, പ്രശാന്ത് ചെല്ലപ്പൻ, വിനോദ് എന്നിവർ മത്സരവേദി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.