ത​നി​മ കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും സ​മ്മാ​ന ജേ​താ​ക്ക​ൾ​ക്കൊ​പ്പം

സൗഹാർദ സന്ദേശവുമായി തനിമ കുവൈത്ത് ‘പുതുവത്സരത്തനിമ’

കുവൈത്ത് സിറ്റി: തനിമ കുവൈത്ത് ‘പുതുവത്സരത്തനിമ- 2023’ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടന്നു. ജൊഹാന മറിയം ഷാജിയുടെ പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ബിനോയ് എബ്രഹാം അധ്യക്ഷതവഹിച്ചു.

പ്രോഗ്രാം ജോ. കൺവീനർ ദീപക് ബിനിൽ സ്വാഗതം പറഞ്ഞു. ഷൈജു പള്ളിപ്പുറം തനിമ കുവൈത്തിന്റെ പ്രവർത്തനം വിശദീകരിച്ചു. ബാംഗ്ലൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.എബ്രഹാം മാർ സെറാഫിം, പണ്ഡിതനും സ്പീക്കറുമായ മുഹമ്മദ് ഷിബിലി, സാരഥി കുവൈത്ത് സെക്രട്ടറി സൈഗാൾ സുശീലൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

സൗഹാർദവും സ്നേഹവും പരസ്പരസഹവർത്തിത്വവും മാത്രമേ സമൂഹത്തിൽ സമാധാനം നിലനിർത്താൻ ഉപകരിക്കൂ എന്ന സന്ദേശം മുഖ്യാതിഥികൾ വ്യക്തമാക്കി. തനിമ ഓഫിസ് സെക്രട്ടറി ഫ്രെഡി ഫ്രാൻസിസ് നന്ദി പറഞ്ഞു. നാടൻ കരോൾ ഗാനമത്സരം, ബിൽഡിങ് ഡെക്കറേഷൻ മത്സരം എന്നിവയുടെ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

കുട്ടിത്തനിമ അംഗങ്ങളുടെ ഫ്യുഷൻ ഡാൻസ് പ്രോഗ്രാമിനെ വർണാഭമാക്കി. ഡി.കെ. ദിലീപ്, ഉഷ ദിലീപ്, ഷാമോൻ ജേക്കബ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Tags:    
News Summary - Tanima Kuwait Puthuvatsaratanima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.