Posted On
date_range Updated On
date_range തനിമ ദേശീയ വടംവലി മത്സരം നാളെ
കുവൈത്ത് സിറ്റി: തനിമ കുവൈത്ത് 18ാം ദേശീയ വടംവലി മത്സരം വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽനിന്ന് പഠന-പഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർഥികൾക്കുള്ള ഡോ. അബ്ദുൽ കലാം പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനവും ഇതോടൊപ്പം നടക്കും.
ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് എട്ടു വരെയാണ് പരിപാടി. അമീരി പ്രോട്ടോകോൾ തലവൻ ശൈഖ് ഖാലിദ് അബ്ദുല്ല അൽ നാസർ അസ്സബാഹ് മുഖ്യാതിഥിയായി പങ്കെടുക്കും. 20ൽപരം ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.