തംഹീദുൽ മർഅ കോഴ്സ് പരീക്ഷയിലെ വിജയികൾ സംഗമത്തിൽ
കുവൈത്ത് സിറ്റി: ഐവ കുവൈത്തിന് കീഴിൽ നടന്നുവരുന്ന മതവിജ്ഞാന കോഴ്സായ തംഹീദുൽ മർഅ പരീക്ഷയിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും സംഘടിപ്പിച്ചു. അനുമോദന സംഗമം കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. ധാർമിക വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെയും, അനിവാര്യതയെയും കുറിച്ച് ഊന്നിപ്പറഞ്ഞ അദ്ദേഹം, ലെവൽ 2 കോഴ്സ് പൂർത്തിയാക്കിയ വിജയികളെ അനുമോദിച്ചു.
തംഹീദുൽ മർഅ കോഓഡിനേറ്റർ മെഹബൂബ അധ്യക്ഷതവഹിച്ചു. ഐവ ജനറൽ സെക്രട്ടറി നജ്മ ശരീഫ് സ്വാഗതം പറഞ്ഞു. ഐവ ട്രഷർ ആശദൗലത്ത്, തംഹീദുൽ മർഅ അധ്യാപികമാരായ ജാസ്മിൻ, ജൈഹാൻ, ഹുസ്ന, സമീറ അസീസ് എന്നിവർ സംബന്ധിച്ചു. പഠിതാക്കളെ പ്രതിനിധാനം ചെയ്ത് നുർജഹാൻ സംസാരിച്ചു. ജസീറ, ശുജാഅത്, ഹുസ്ന, നിഷ റസാഖ് സുനൈബ, നിഷ ആസിഫ് എന്നിവർ അനുമോദന ചടങ്ങ് നിയന്ത്രിച്ചു. ഗാനിയ സാബിർ ഖുർആനിൽനിന്ന് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.