'സിംഫണി ഓഫ്​ കുവൈത്ത്​' ആഘോഷരാവ്​ ഇന്ന്

കുവൈത്ത്​ സിറ്റി: ഗൾഫ്​ മാധ്യമം കുവൈത്തിന്‍റെ ആഭിമുഖ്യത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ്​ 'സിംഫണി ഓഫ്​ കുവൈത്ത്​' മെഗാ ഡിജിറ്റൽ മ്യൂസിക്​ ഇവൻറ്​ വെള്ളിയാഴ്​ച നടക്കും. കുവൈത്ത്​ സമയം വൈകീട്ട്​ ആറുമുതൽ ഗൾഫ്​ മാധ്യമം കുവൈത്ത്​ ഫേസ്​ബുക്ക്​​ പേജിലൂടെ പരിപാടി കാണാം. കോവിഡ്​കാല നന്മകളെ ആഘോഷിക്കാൻ നടത്തിയ കാമ്പയിനിന്‍റെ സമാപനമായാണ്​ ഡിജിറ്റൽ മ്യൂസിക്​ ഇവൻറ്​ സംഘടിപ്പിക്കുന്നത്​. വിധു പ്രതാപ്​, ജ്യോത്സ്ന, ഷഹബാസ്​ അമൻ, കണ്ണൂർ ഷരീഫ്​, അക്​ബർ ഖാൻ, ചിത്ര അരുൺ, വേദമിത്ര തുടങ്ങിയ കലാകാരന്മാർ അരങ്ങുതകർക്കുമ്പോൾ സ്​റ്റെഫി ലിയോൺ അവതാരകയാകും. എച്ച്​.ഡി ക്വാളിറ്റിയിൽ മികച്ച ശബ്​ദമികവോടെ പരിപാടി ആസ്വദിക്കാം. ഇന്ത്യൻ അംബാസഡർ സിബി ജോർജ്​, കുവൈത്ത്​ വാർത്ത വിതരണ മന്ത്രാലയത്തിലെ ഏഷ്യ, ആഫ്രിക്ക, ആസ്​ട്രേലിയ കാര്യ വിദേശ മാധ്യമ വിഭാഗം മേധാവി ശൈഖ്​ മാസിൻ അൽ അൻസാരി തുടങ്ങിയവർ ആശംസയർപ്പിച്ച്​ സംസാരിക്കും. ​ഒരു മാസത്തോളമായി നടത്തുന്ന കാമ്പയിനി​ൽ കോവിഡ്​ കാല നന്മകളെ അനുസ്​മരിക്കുന്ന വായനക്കാരുടെ കുറിപ്പുകളും പ്രത്യേക ഫീച്ചറുകളും ഗൾഫ്​ മാധ്യമത്തിലൂടെ പ്രസിദ്ധീകരിച്ചുവരുകയാണ്​. വരുംകാലത്തിന്​ പ്രചോദനമാകേണ്ട നന്മകളുടെ പ്രവാഹമായിരുന്നു കോവിഡ്​ കാലത്ത്​ നാം കണ്ടത്​. നാം ഒരു തോറ്റ ജനതയല്ലെന്ന്​ തെളിയിക്കുന്ന പരസ്​പര സ്​നേഹത്തിന്‍റെയും കരുതലിന്‍റെയും അനുഭവങ്ങളെ തലമുറകൾക്കുവേണ്ടി അടയാളപ്പെടുത്തി വെക്കുക എന്ന ലക്ഷ്യവും 'സെലബ്രേഷൻ ഓഫ്​ ഫ്രൻഡ്​ഷിപ്​ ആൻഡ്​ സർവൈവൽ' കാമ്പയിനും സമാപനമായ സിംഫണി ഓഫ്​ കുവൈത്ത്​ ഇവന്‍റിനുമുണ്ട്​. കോവിഡ്​ കാല നന്മകളെ അനുസ്​മരിച്ചും കോർത്തിണക്കിയുമാണ്​ ഡിജിറ്റൽ മ്യൂസിക്​ ഇവന്‍റും അരങ്ങേറുക.


Tags:    
News Summary - Symphony of Kuwait celebrates today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.