മന:പൂർവം ഗതാഗതം തടസ്സപ്പെടുത്തിയാൽ കർശന നടപടി

കുവൈത്ത് സിറ്റി: പൊതു റോഡുകളിൽ മന:പൂർവം ഗതാഗതം തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ട്രാഫിക് വകുപ്പ്. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 36 പ്രകാരം 20 കെ.ഡി സെറ്റിൽമെന്റ് പിഴ ഈടാക്കും. ഓവർടേക്കിംഗ് നിയമങ്ങൾ ലംഘിച്ചാൽ ആർട്ടിക്കിൾ 37 പ്രകാരം 15 കെ.ഡി പിഴ ചുമത്തും.

വാഹനങ്ങൾ രണ്ട് മാസം വരെ പിടിച്ചെടുക്കാനും വ്യവസ്ഥയുണ്ട്. ആഗസ്റ്റ് 16 മുതൽ 22 വരെ 162 പിടികിട്ടാപ്പുള്ളികളെയും 86 റസിഡൻസി നിയമലംഘകരെയും അറസ്റ്റ് ചെയ്തു. ഇതേ കാലയളവിൽ 1,932 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി 51 വാഹനങ്ങൾ പിടിച്ചെടുത്തു.

Tags:    
News Summary - Strict action will be taken if traffic is deliberately obstructed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.