രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് നടപടി: തൊഴിലാളികളുടെ സ്ക്രീനിങ്ങും പരിശോധനയും ശക്തമാക്കും
കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് തൊഴിലാളികളുടെ സ്ക്രീനിങ്ങും പരിശോധനയും ശക്തമാക്കാൻ കുവൈത്ത് നടപടി തുടങ്ങി. തൊഴിൽ വിപണി വികസനത്തിനും നൈപുണ്യ പരിശോധനക്കുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഉറപ്പാക്കുന്നതിനാണ് രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പുള്ള പരിശോധന ശക്തമാക്കുന്നത്.സൗദി ആസ്ഥാനമായ തകാമുൽ ഹോൾഡിങ്ങുമായി ഇതുസംബദ്ധിച്ചു പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. റിക്രൂട്ട്‌മെന്റിന് മുമ്പ് തൊഴിലാളികളുടെ പ്രൊഫഷണൽ കഴിവുകൾ പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ ആവശ്യമായ കഴിവുള്ള തൊഴിലാളികളെ തിരഞ്ഞെടുക്കാൻ തൊഴിലുടമകൾക്ക് സഹായമാകുമെന്ന് അധികൃതർ പറഞ്ഞു.
കുവൈത്തിലെത്തുന്ന തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം ഉറപ്പാക്കാനും നടപടി സഹായിക്കും. തകാമുലിന് ലോകമെമ്പാടും 200 ടെസ്റ്റിങ് സെന്ററുകളുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ 15 ലക്ഷത്തിലധികം തൊഴിലാളികളുടെ കഴിവ് പരിശോധന നടത്തിയതായും തകാമുൽ വ്യക്തമാക്കി. 80 ശതമാനത്തിലധികം തൊഴിലുടമകളും ബിരുദത്തേക്കാൾ തൊഴിലാളികളുടെ കഴിവുകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.