കെ.ഐ.ജി സാൽമിയ ഏരിയ ഇസ്ലാമിക പഠന സംഗമത്തിൽ ഷെഫീഖ് അബ്ദുൽ സമദ് സംസാരിക്കുന്നു
Posted On
date_range Updated On
date_range ‘വെളിച്ചമാണ് തിരുദൂതർ’: കെ.ഐ.ജി സാൽമിയ ഏരിയ പഠന സംഗമം
കുവൈത്ത് സിറ്റി: നബി ദിനത്തോടാനുബന്ധിച്ചു കെ.ഐ.ജി സാൽമിയ ഏരിയ 'വെളിച്ചമാണ് തിരുദൂതർ' എന്ന ശീർഷകത്തിൽ ഇസ്ലാമിക പഠന സംഗമം സംഘടിപ്പിച്ചു. സാൽമിയ മസ്ജിദ് ആയിഷയിൽ നടന്ന സംഗമത്തിൽ ഷെഫീഖ് അബ്ദുൽ സമദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
പ്രവാചകനെ അനുചരന്മാർ സ്നേഹിക്കുകയും പിൻപറ്റുകയും ചെയ്ത രീതിയിൽ തന്നെ നാം പ്രവാചക സ്നേഹം പ്രകടിപ്പിക്കണമെന്നും പ്രവാചക ചര്യയും, ഖുർആനും അനുസരിച്ചു ജീവിതം ചിട്ടപ്പെടുത്തണമെന്നും അദ്ദേഹം പ്രഭാഷണത്തിൽ ഓർമ്മപ്പെടുത്തി.
ഏരിയ വൈസ് പ്രസിഡന്റ് താജുദ്ധീൻ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് മുഹമ്മദ് ഷിബിലി സമാപന പ്രസംഗവും, പ്രാർത്ഥനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.