2,756 ഗതാഗത നിയമലംഘനങ്ങൾ: 232 വാഹനങ്ങൾ പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പരിശോധന. മൊബൈൽ ട്രാഫിക് പട്രോളിംഗും റഡാർ നിരീക്ഷണവും ഉൾപ്പെടുത്തിയുള്ള പരിശോധനയിൽ 2,756 നിയമലംഘനങ്ങൾ കണ്ടെത്തി. അഞ്ച് നിയമലംഘകരെ അധികൃതർ കസ്റ്റഡിയിലെടുത്തു. രണ്ട് പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.
232 വാഹനങ്ങൾ പിടിച്ചെടുക്കുകയും, പിടികിട്ടാപ്പുള്ളികളായ 14 പേരെയും അന്വേഷണം നേരിടുന്ന മൂന്ന് വാഹനങ്ങളും പിടികൂടുകയും ചെയ്തു. അമിതവേഗതയുമായി ബന്ധപ്പെട്ട 35 കേസുകളും ലൈൻ ക്രോസിങ് നിയമലംഘനങ്ങളിൽ 243 കേസുകളും റിപ്പോർട്ടു ചെയ്തു. ഗതാഗത തടസ്സം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട 940, ടേൺ സിഗ്നലുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുന്നതുമായി ബന്ധപ്പെട്ട 1508, നോ-പാർക്കിംഗ്/തടസ്സം സൃഷ്ടിക്കൽ സംബന്ധിച്ച ലംഘനങ്ങൾ 30 നിയമലംഘനങ്ങളും രേഖപ്പെടുത്തി.
നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി രാജ്യത്ത് ഉടനീളം പരിശോധനകൾ തുടരുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. അപകടങ്ങൾ കുറക്കുന്നതിനും ജീവൻ സംരക്ഷിക്കുന്നതിനും ട്രാഫിക് നിയമങ്ങൾ, റോഡ് നിയമങ്ങൾ, ശരിയായ ഡ്രൈവിംഗ് മര്യാദകൾ, നിശ്ചിത വേഗതാ പരിധികൾ എന്നിവ പാലിക്കണമെന്ന് വാഹനമോടിക്കുന്നവരോട് അധികൃതർ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.