Posted On
date_range Updated On
date_range നിരത്തുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം
കുവൈത്ത് സിറ്റി: രാജ്യത്തെ നിരത്തുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം. സെപ്റ്റംബർ ഒന്നു മുതൽ 2027 ആഗസ്റ്റ് 31 വരെ നിശ്ചിത സമയങ്ങളിൽ എല്ലാ റോഡുകളിലും ട്രക്കുകളുടെ ഗതാഗതം നിരോധിക്കുന്നതായി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഓഫിസ്, സ്കൂൾ സമയങ്ങളും റോഡിലെ തിരക്കും കണക്കിലെടുതാണ് നടപടി.
സെപ്റ്റംബർ ഒന്നു മുതൽ 2027 ജൂൺ 14 വരെ, രാവിലെ 6:30 മുതൽ 9:00 വരെയും ഉച്ചക്ക് 12:30 മുതൽ 3:30 വരെയും ട്രക്കുകൾക്ക് നിരോധനമുണ്ടാകും. 2027 ജൂൺ 15 മുതൽ ആഗസ്റ്റ് 31 വരെ, ഉച്ചക്ക് 12:30 മുതൽ 3:30 വരെ മാത്രമാകും നിരോധനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.