ഗതാഗത കുടിശ്ശികയുള്ളവർക്ക് ഇനി കാർ വാടകക്ക് ലഭിക്കില്ല

കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങൾക്ക് കുടിശ്ശികയുള്ളവർക്ക് ഇനി കാർ വാടകക്ക് ലഭിക്കില്ല. കാർ വാടക കമ്പനികളുടെ സംവിധാനവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ സംവിധാനവും തമ്മിൽ ഇലക്ട്രോണിക് ലിങ്ക് സജീവമാക്കി.

ഇതിലൂടെ ഉപഭോക്താവിന്റെ ട്രാഫിക് രേഖ പരിശോധിച്ച് കുടിശ്ശികയുള്ള പിഴകൾ കണ്ടെത്താനാകും. പിഴകൾ കുടിശ്ശികയുണ്ടെങ്കിൽ വാടക കരാർ പൂർത്തിയാക്കാനോ വാഹനം കൈമാറാനോ കഴിയില്ല.

പിഴ അടച്ച് രേഖയിലെ ബ്ലോക്ക് നീക്കിയ ശേഷം മാത്രമേ വാടക നടപടികൾ പൂർത്തിയാക്കാനാകൂ. കുടിശ്ശികയുള്ള ട്രാഫിക് പിഴകൾ പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Tags:    
News Summary - Those with transportation arrears will no longer be able to rent a car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.