അൽ അഖ്സ പള്ളിയിലെ കടന്നുകയറ്റം; കുവൈത്ത് അപലപിച്ചു
കുവൈത്ത് സിറ്റി: ഇസ്രായേൽ സേനയുടെ സംരക്ഷണത്തോടെ, ഒരു ഉദ്യോഗസ്ഥനും കുടിയേറ്റക്കാരുടെ സംഘങ്ങളും അൽ അഖ്സ പള്ളിയിൽ നടത്തിയ കടന്നുകയറ്റത്തെ കുവൈത്ത് അപലപിച്ചു. ഇത്തരം നടപടി അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതും മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നതുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടികാട്ടി.
അൽ അഖ്‌സ പള്ളിയുടെ ചരിത്രപരവും നിയമപരവുമായ പദവി മാറ്റാനുള്ള എല്ലാ ശ്രമങ്ങളെയും കുവൈത്ത് ശക്തമായി തള്ളിക്കളയുന്നു. ഇത്തരം ആവർത്തിച്ചുള്ള ലംഘനങ്ങൾ തടയുന്നതിൽ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചു. ഫലസ്തീൻ വിഷയത്തെയും, കിഴക്കൻ ജറുസലം തലസ്ഥാനമാക്കി 1967-ന് മുമ്പുള്ള അതിർത്തികൾക്കുള്ളിൽ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെയും പിന്തുണക്കുന്ന കുവൈത്തിന്റെ ഉറച്ച നിലപാടും മന്ത്രാലയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.