കുവൈത്ത് സിറ്റി: സ്വീഡനിൽ ഖുർആനെ വീണ്ടും അപമാനിച്ചതിനെ കുവൈത്ത് ഭരണകൂടം ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്. ഇത്തരം ആവർത്തിച്ചുള്ള പ്രവർത്തനങ്ങൾ മുസ്ലിംകളുടെ വികാരങ്ങളെ ജ്വലിപ്പിക്കുമെന്ന് ശൈഖ് സലിം മുന്നറിയിപ്പ് നൽകിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പ്രത്യേകിച്ചും ഹിജ്റ പുതുവത്സരാഘോഷത്തോടനുബന്ധിച്ച്. ഇത്തരം അസ്വീകാര്യമായ പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ ദൃഢവും പ്രായോഗികവുമായ നടപടികൾ കൈക്കൊള്ളാൻ കുവൈത്ത് ജി.സി.സി രാജ്യങ്ങളുമായും മറ്റ് അറബ്, ഇസ്ലാമിക രാജ്യങ്ങളുമായും ചർച്ച ചെയ്യുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ശൈഖ് സലിം വ്യക്തമാക്കി.
വിദ്വേഷ പ്രസംഗങ്ങൾ നിരസിക്കുകയും മതങ്ങളോടുള്ള സഹിഷ്ണുതയുടെയും ആദരവിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്ന് വിദേശകാര്യ മന്ത്രി അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. മതങ്ങളെയും മത ചിഹ്നങ്ങളെയും നിന്ദിക്കുന്നത് കുറ്റകരമാക്കുന്ന നിയമങ്ങൾ രൂപപ്പെടുത്താനും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.