ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈഡേ ഒാഫർ

കുവൈത്ത്​ സിറ്റി: മേഖലയിലെ മുൻനിര റീടെയ്​ൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈഡേ പ്രമോഷൻ കാമ്പയിനി​െൻറ ഭാഗമായി വമ്പൻ ഒാഫറുകൾ പ്രഖ്യാപിക്കുന്നു. നവംബർ 23ന്​ പ്രമോഷൻ കാമ്പയിൻ ഉദ്​ഘാടനം ചെയ്യും. ഇലക്​ട്രോണിക്​ ഉൽപന്നങ്ങൾ, മൊബൈൽ ഫോണുകൾ, ഫാഷൻ ഉൽപന്നങ്ങൾ, ഗ്രോസറികൾ, ഫ്രഷ്​ ഭക്ഷ്യ ഉൽപന്നങ്ങൾക്ക്​ ആകർഷകമായ ഡിസ്​കൗണ്ട്​ ലഭിക്കും. ലോകമാകെ ബ്ലാക്ക്​ ഫ്രൈഡേ ഷോപ്പിങ്​ സീസൺ നടത്തുന്നതി​െൻറ ഭാഗമായാണ്​ ലുലു ഹൈപ്പർ മാർക്കറ്റിലും നിരക്കിളവ്​ നൽകുന്നത്​.

യു.എ.ഇ, ഒമാൻ, ബഹ്​റൈൻ, കുവൈത്ത്​, സൗദി, ഖത്തർ, ഇൗജിപ്​ത്​, ഇന്തൊനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ലുലു ഒൗട്ട്​ലെറ്റുകളിൽ ഡിസ്​കൗണ്ട്​ ലഭ്യമാണ്​. കുവൈത്തിൽ പ്രമോഷൻ കാലയളവിൽ വിവിധ ബാങ്കുകളിലെ ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ച്​ ഒാൺലൈൻ, ഒാഫ്​ലൈൻ പർച്ചേഴ്​സുകൾക്ക്​ പൂജ്യം ശതമാനം ഇൻസ്​റ്റാൾമെൻറ്​ സൗകര്യവും ലഭിക്കും. വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കുന്നതുകൊണ്ടും അമ്പരപ്പിക്കുന്ന വിലക്കുറവുകൊണ്ടും ഉപഭോക്താക്കൾ കാത്തിരിക്കുന്ന ഷോപ്പിങ്​ അവസരമാണ്​ ലുലു സൂപ്പർ ഫ്രൈഡേ എന്ന്​ ലുലു ഗ്രൂപ്​ എക്​സിക്യൂട്ടിവ്​ ഡയറക്​ടർ അഷ്​റഫ്​ അലി പറഞ്ഞു. ഡിസംബർ അഞ്ചുവരെ എല്ലാ ലുലു ഒൗട്ട്​ലെറ്റിലും www.luluhypermarket.com എന്ന ഷോപ്പിങ്​ പോർട്ടലിലും ഒാഫറുകൾ ലഭ്യമാണെന്ന്​ മാനേജ്​മെൻറ്​ അറിയിച്ചു.

Tags:    
News Summary - Super Friday offer at Lulu Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.