കുവൈത്ത് സിറ്റി: വേനലവധിയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്നത് 5.57 ദശലക്ഷം യാത്രികരെ. ജൂൺ മുതൽ സെപ്തംബർ പകുതി വരെയുള്ള മാസങ്ങളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം 5,570,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി സിവിൽ ഏവിയേഷൻ ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽറജ്ഹി പറഞ്ഞു. ഇതേ കാലയളവിൽ ഏകദേശം 42,117 വിമാനങ്ങൾ ഇവിടെനിന്ന് പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും റജ്ഹി കൂട്ടിച്ചേർത്തു. അതിനിടെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ പറഞ്ഞു. നിലവില്‍ വിമാനത്താവളം യാത്രക്കാരെ സ്വീകരിക്കാനും അവരുടെ യാത്ര സുഗമമാക്കാനും സജ്ജമാണ്. ദുബൈ, ഇസ്താംബൂൾ, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് അവധി ചെലവഴിക്കാൻ കൂടുതൽ പേരും യാത്ര ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.