കുവൈത്ത് സിറ്റി: രാജ്യത്ത് സംഘർഷത്തിന് അയവുവന്നതോടെ പള്ളികളിലെ തറാവീഹ്, ഖിയാം നമസ്കാരങ്ങൾ ശനിയാഴ്ച പുനരാരംഭിച്ചു. നിലവിലെ സുരക്ഷാ സാഹചര്യം പരിഗണിച്ച് രാജ്യത്തെ എല്ലാ മസ്ജിദുകളിലും തറാവീഹ്, ഖിയാം നമസ്കാരങ്ങൾ സമയപരിധിയോടെ നടത്തുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.ഇന്ന് രാത്രി മുതൽ തറാവീഹ് നമസ്കാരം ആരംഭിക്കും. ഇശാ നമസ്കാരത്തിന് ശേഷം 20 മിനിറ്റിൽ കൂടരുതെന്നാണ് നിർദ്ദേശം.
ഖിയാം നമസ്കാരം അർധരാത്രി 12 മണിക്ക് ആരംഭിച്ച് 12.30 ന് അവസാനിക്കും.വിശ്വാസികളുടെ സുരക്ഷയും പൊതുതാൽപര്യവും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു. രാജ്യത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തറാവീഹ്, ഖിയാം നമസ്കാരങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.