പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് ശു​വൈ​ഖ് തു​റ​മു​ഖ​ത്ത്

പ്ര​ധാ​ന​മ​ന്ത്രി ശു​വൈ​ഖ് തു​റ​മു​ഖം സ​ന്ദ​ർ​ശി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഷു​വൈ​ഖ് തു​റ​മു​ഖ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്.

പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി നൂ​റ അ​ൽ മ​ഷാ​ൻ, കു​വൈ​ത്ത് തു​റ​മു​ഖ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ശൈ​ഖ് ഖാ​ലി​ദ് സാ​ലിം അ​ബ്ദു​ൽ അ​സീ​സ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രും പ്ര​ധാ​ന​മ​ന്ത്രി​കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ക​ണ്ടെ​യ്‌​ന​ർ ഏ​രി​യ, ഡോ​ക്കു​ക​ളി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഇ​റ​ക്കു​മ​തി, സ്റ്റ്യൂ​ഡോ​റി​ങ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, ച​ര​ക്ക് പ്ര​വാ​ഹം എ​ന്നി​വ​യെ​ക്കു​റി​ച്ച് തു​റ​മു​ഖ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു. അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ലും തു​റ​മു​ഖ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ൽ ഉ​യ​ർ​ന്ന കാ​ര്യ​ക്ഷ​മ​ത​യോ​ടെ ദൗ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന തു​റ​മു​ഖ ജീ​വ​ന​ക്കാ​രെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Prime Minister visits Shuwaikh Port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 05:08 GMT