കുവൈത്ത് സിറ്റി: സുഡാനിലെ ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക് കുവൈത്ത് റെഡ്ക്രെ സൻറ് സൊസൈറ്റിയുടെ പത്തു ടൺ സാധനങ്ങളുമായി വിമാനം പറന്നു.
10 ടണ്‍ പാലും അവശ്യ മരു ന്നുകളുമാണ് സുഡാനിലെത്തിച്ചത്. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അൽ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെൻറ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പുറപ്പെട്ടതെന്ന് റെഡ് ക്രസൻറ് സൊസൈറ്റി ദുരന്ത-അത്യാഹിത വിഭാഗം തലവന്‍ യൂസുഫ് അല്‍ മിഅ്റാജ് വ്യക്തമാക്കി. മുന്‍കാലങ്ങളിലും നിരവധി സഹായങ്ങള്‍ സുഡാനില്‍ സംഘടന എത്തിച്ചിരുന്നു.
കഴിഞ്ഞ ആഗസ്റ്റില്‍ സുഡാനിെൻറ പല ഭാഗങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവർക്കാണ് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി തുണയാവുന്നത്. പല സ്ഥലങ്ങളിലെയും ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മരുന്ന് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.