തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ഭവനപദ്ധതി

 കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് അംഗങ്ങൾക്കായി നിർമ്മിച്ച് നൽകുന്ന 10-ാമത്തെ വീടിന്റെ താക്കോൽ കൈമാറി.

ഇരിഞ്ഞാലക്കുട, മാപ്രാണം കുഴിക്കാട്ടുകോണത്ത് നടന്ന ചടങ്ങിൽ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ചെയർമാൻ എം.പി ജാക്സൺ, മുനിസിപ്പൽ കൗൺസിലർ സി.സി ഷിബിൻ എന്നിവരുടെ സാന്നിധ്യത്തിൽ, അസോസിയേഷൻ ഹൗസിങ് പ്രൊജക്റ്റ്‌ കൺവീനർ ആന്റോ പാണേങ്ങാടനും, ഹൗസിങ് കമ്മിറ്റി അംഗം സ്റ്റീഫൻ ദേവസ്സിയും ചേർന്ന് താക്കോൽ കൈമാറി. ചടങ്ങിൽ അസോസിയേഷൻ അംഗങ്ങൾ, മുൻ അംഗങ്ങൾ, ഭാരവാഹികൾ ട്രാസ്ക് കുടുംബാംഗങ്ങൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു.

Tags:    
News Summary - kuwait housing project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.