സൗന്ദര്യവർദ്ധക ചികിത്സകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കി
കുവൈത്ത് സിറ്റി: രാജ്യത്ത് സൗന്ദര്യവർദ്ധക ചികിത്സകൾക്കുള്ള നിയന്ത്രണങ്ങൾ ആരോഗ്യ മന്ത്രാലയം കർശനമാക്കി. പൊതു-സ്വകാര്യ മേഖലകളിലെ കോസ്‌മെറ്റിക് ശസ്ത്രക്രിയകൾക്കും അനുബന്ധ നടപടിക്രമങ്ങൾക്കുമുള്ള നിബന്ധനകളിൽ ഭേദഗതി വരുത്തി ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാധി ഉത്തരവിറക്കി. അംഗീകൃത വൈദ്യശാസ്ത്ര വിഭാഗങ്ങൾ, ഡോക്ടർമാരുടെ യോഗ്യതകൾ, അനുവദനീയമായ ചികിത്സാ നടപടിക്രമങ്ങൾ എന്നിവ ചികിൽസകൾക്ക് അനിവാര്യമാണ്. ലേസർ ഉപയോഗിക്കുന്ന നഴ്സിംഗ് ജീവനക്കാർക്ക് ലൈസൻസും അംഗീകൃത പരിശീലനവും നിർബന്ധമാക്കി.
മയക്കുമരുന്നുകളോ മാനസികോത്തേജക വസ്തുക്കളോ അടങ്ങിയ മരുന്നുകൾ, കുവൈത്തിൽ രജിസ്റ്റർ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങളിലും കപ്പലുകളിലും ഇവയുടെ ഉപയോഗം, ചികിത്സാ-ഗവേഷണ ആവശ്യങ്ങൾക്കായി മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുന്ന സസ്യങ്ങളുടെ കൃഷി എന്നിവയിലും നിയന്ത്രണം നടപ്പിൽ വരുത്തി ആരോഗ്യമന്ത്രി ഉത്തരവുകൾ പുറപ്പെടുവിച്ചു.
ഇവയുടെ സംഭരണം, വിതരണം എന്നിവക്കും വ്യവസ്ഥകൾ ബാധകമാണ്. അതേസമയം, കർശനമായ സുരക്ഷാ-നിരീക്ഷണ നടപടികൾക്ക് വിധേയമായി, അംഗീകൃത വൈദ്യശാസ്ത്രപരമോ ശാസ്ത്രീയമോ ആയ ആവശ്യങ്ങൾക്കായി ലൈസൻസുള്ള സർക്കാർ-ഗവേഷണ സ്ഥാപനങ്ങളിൽ മാത്രമായി കൃഷി പരിമിതപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.