ചൂട് കുറഞ്ഞു: തൊഴിൽ സമയം സാധാരണ നിലയിലേക്ക്
കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂട് കണക്കിലെടുത്ത് നടപ്പാക്കിയ പുറംജോലികൾക്കുള്ള നിരോധന കാലാവധി അവസാനിച്ചു. ചൊവ്വാഴ്ച മുതൽ തൊഴിൽ സമയം സാധാരണ നിലയിലേക്ക് മാറി. രാജ്യത്ത് ചൂടേറിയ ദിവസങ്ങളായ ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെ രാവിലെ 11 നും നാലിനും ഇടയിലാണ് പുറം തൊഴിലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
തൊഴിലാളികൾ കനത്ത ചൂടിൽ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നു നിയന്ത്രണം. ശാരീരിക ബുദ്ധുമുട്ടികൾ, നിർജലീകരണം എന്നിവ ഉൾപ്പെടെയുള്ളവ ഒഴിവാക്കുന്നതിനാണ് നിയന്ത്രണം. ബൈക്കുകളിലെ ഹോം ഡെലിവറി, നിർമാണ മേഖല എന്നിവ അടക്കം കർശനമായി നിയമം നടപ്പാക്കിയിരുന്നു. നിയമം നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ശക്തമായ പരിശോധനയും നടത്തിയിരുന്നു.
അതേസമയം, തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളും അനുയോജ്യമായ വ്യവസ്ഥകളും ഒരുക്കേണ്ടതിന്റെ ആവശ്യകത പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ചൂണ്ടികാട്ടി. തൊഴിലിടങ്ങളിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും, നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.