ചർച്ചകൾക്ക് മുൻഗണന നൽകണം: ബഹ്‌റൈൻ, ജോർഡൻ ആക്രമണങ്ങളെ അപലപിച്ചു കുവൈത്ത്

കുവൈത്ത് സിറ്റി: ബഹ്‌റൈൻ, ജോർഡൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ഈ ആക്രമണങ്ങൾ ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന്റെ മേലുള്ള നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമതത്വങ്ങൾ, ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ, സുരക്ഷാ സമിതി പ്രമേയം എന്നിവയുടെ വ്യക്തമായ ലംഘനവുമാണെന്ന് കുവൈത്ത് ചൂണ്ടികാട്ടി.

മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്താനും, സ്ഥിതിഗതികൾ വഷളാകുന്നത് ഒഴിവാക്കാനും ഇത്തരം നടപടികൾ അവസാനിപ്പിക്കണം. സംഘർഷം ലഘൂകരിക്കുന്നതിന് ചർച്ചകൾക്ക് മുൻഗണന നൽകണം. അന്താരാഷ്ട്ര നിയമങ്ങളും അയൽരാജ്യങ്ങളുമായുള്ള സൗഹൃദപരമായ സഹവർത്തിത്വത്തിന്റെ തത്വങ്ങളും പാലിക്കാനും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

ബഹ്‌റൈൻ, ജോർഡൻ എന്നീ രാജ്യങ്ങൾക്ക് പൂർണ്ണ ഐക്യദാർഢ്യം അറിയിച്ച കുവൈത്ത്, പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും ഉറപ്പുനൽകി.

Tags:    
News Summary - Kuwait condemns attacks on Bahrain and Jordan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.