കുവൈത്ത് സിറ്റി: യുവാക്കളാണ് രാജ്യത്തിെൻറ കരുത്തും സമ്പത്തുമെന്ന് പ്രതിരോധ മന്ത ്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് നാസർ സബാഹ് പറഞ്ഞു.
വിദേശരാജ്യങ്ങളിലെ സർവ കലാശാലകളിൽ പഠിക്കുന്ന കുവൈത്തി വിദ്യാർഥികളെ സ്വീകരിച്ചശേഷം സംസാരിക്കുകയായി രുന്നു അദ്ദേഹം. ഏറ്റവും മികച്ച രീതിയിൽ വിദ്യാഭ്യാസം ആർജിക്കാനും രാജ്യത്തിന് സംഭാവനകളർപ്പിക്കാനും ശ്രമിക്കണം.
പ്രത്യേകിച്ച് ശാസ്ത്ര മേഖലയിലെ നൂതന അറിവുകൾ നേടാനും പുതിയ കാര്യങ്ങൾ കണ്ടെത്താനും ശ്രദ്ധിക്കണം. ബൃഹദ് പദ്ധതികളാണ് കുവൈത്തിെൻറ പരിഗണനയിലുള്ളത്. രാജ്യത്തിെൻറ ഭാവിക്കായി അമീറിെൻറ നേതൃത്വത്തിൽ രൂപകൽപന ചെയ്ത വിഷൻ 2035 പദ്ധതി യുവാക്കളെ മുൻകണ്ടുള്ളതാണ്.
അവരിലാണ് രാജ്യത്തിെൻറ ഭാവി. അതിനനുസരിച്ചുള്ള കഠിനാധ്വാനം നടത്തി പുറംരാജ്യങ്ങളിലും സ്വദേശത്തും പഠിക്കുന്ന വിദ്യാർഥികൾ ഒരുങ്ങണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.