സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് എക്സിക്യൂട്ടിവ് അംഗങ്ങൾ സലീം മമ്പാടിനൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശനത്തിനെത്തിയ പണ്ഡിതനും വാഗ്മിയുമായ സലീം മമ്പാടിനൊപ്പം കെ.ഐ.ജിയുടെ വിദ്യാർഥി വിഭാഗമായ സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് എക്സിക്യൂട്ടിവ് അംഗങ്ങൾ ഇഫ്താർ സംഘടിപ്പിച്ചു. ആദ്യകാലങ്ങളിൽ പ്രകൃതിയും മറ്റു സംവിധാനങ്ങളും നല്ലതും മനുഷ്യരിൽ ചിലർ ചീത്തയുമായിരുന്നെങ്കിൽ ഇന്ന് പ്രകൃതിയെയും നല്ല മനുഷ്യരെയും വരെ ചീത്ത മനുഷ്യർ നശിപ്പിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണെന്ന് സലീം മമ്പാട് പറഞ്ഞു.
സാങ്കേതികവിദ്യയുടെ പുതിയ കാലത്ത് പുതുതലമുറയെ സാംസ്കാരികമായി ഉയർത്തുന്നതിൽ വിദ്യാർഥി പ്രസ്ഥാനങ്ങൾ മാതൃക കാണിക്കണം. സ്റ്റുഡന്റസ് ഇന്ത്യക്ക് ഇതിൽ വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ഉണർത്തി.പ്രസിഡന്റ് മുറാദ് അൻവർ സയീദ് അധ്യക്ഷത വഹിച്ചു. വിജ്ദാൻ ഫൈസൽ ഖിറാഅത്ത് നടത്തി.
സെക്രട്ടറി ഹയ്യാൻ സ്വാഗതം പറഞ്ഞു. സ്റ്റുഡന്റസ് ഇന്ത്യ കേന്ദ്ര കൺവീനർ സി.പി. നൈസാം ചടങ്ങിൽ സന്നിഹിതനായിരുന്നു. ആസിഫ്, ഷിബിലി, അബ്ദുൽ അസീസ്, സഫുവാൻ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.