കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങളിൽ പിടികൂടുന്നവരിൽ കനത്ത ലംഘനങ്ങളിൽ ഉൾപ്പെട്ടവരെ നാടുകടത്തുന്നത് തുടരുന്നു.
ഈ വർഷം രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് ആഭ്യന്തര മന്ത്രാലയം ഏകദേശം 34,143 പ്രവാസികളെ നാടുകടത്തി.
2025 ജനുവരി ഒന്നിനും നവംബർ 10 നും ഇടയിലുള്ള കണക്കാണിത്. താമസ, തൊഴിൽ നിയമലംഘനത്തിന് പിടികൂടിയവർ, ക്രിമിനൽ അല്ലെങ്കിൽ പെരുമാറ്റ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ എന്നിവരാണ് നാടുകടത്തിയവരിൽ ഭൂരിപക്ഷവും. രാജ്യത്ത് നിയമ സംവിധാനം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും, പൊതു സുരക്ഷ സംരക്ഷിക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
രാജ്യത്ത് നിയമ വാഴ്ചയും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനായി കർശന പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. താമസ, തൊഴിൽ നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് ശക്തമായ പരിശോധനകൾ പതിവാണ്.
നിയമലയംഘനങ്ങൾക്ക് പിടികൂടി നാടുകടത്തുന്നവർക്ക് പിന്നീട് കുവൈത്തിലേക്ക് തിരിച്ചുവരാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.