Posted On
date_range Updated On
date_range ഉടമസ്ഥാവകാശ വെളിപ്പെടുത്തൽ ലംഘനങ്ങൾക്ക് കർശന നടപടി
കുവൈത്ത് സിറ്റി: ഉടമസ്ഥാവകാശ വെളിപ്പെടുത്തൽ ലംഘനങ്ങൾക്ക് കുവൈത്തില്‍ കർശന നടപടി. ലംഘനങ്ങൾക്ക് 1,000 മുതൽ 10,000 ദിനാര്‍ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ഗുണഭോക്തൃ ഉടമസ്ഥാവകാശ വിവരങ്ങൾ നൽകാത്ത കമ്പനികൾക്ക് ലൈസൻസ് നൽകുകയോ പുതുക്കുകയോ ചെയ്യില്ല.
തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്നവർക്കും സമാനമായ ശിക്ഷകൾ ബാധകമാണ്. കോർപ്പറേറ്റ് സുതാര്യതയും സാമ്പത്തിക സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.