കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച നിരവധി തെരുവു കച്ചവടക്കാർ അറസ്റ്റിൽ. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിലാണ് നടപടി. അറസ്റ്റിലായവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
തെരുവ് കച്ചവടം ശ്രദ്ധയിൽപെട്ടാൽ 97288211 - 97288200 അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഫോണിൽ (112) റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.
തെരുവ് കച്ചവടത്തിനെതിരെ മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി. കവലകളിലോ പൊതുസ്ഥലങ്ങളിലോ കച്ചവടം ചെയ്തു പിടിക്കപ്പെട്ടാൽ അവർക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും വ്യക്തമാക്കി. രാജ്യത്ത് താമസ നിയമവും തൊഴിൽ നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന പരിശോധനകൾ നടന്നുവന്നിരുന്നു. കഴിഞ്ഞ വർഷം ഇത്തരത്തിൽ പിടിക്കപ്പെട്ട നിരവധി പേരെയാണ് രാജ്യത്തുനിന്ന് കയറ്റി അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.