കുവൈത്ത് സിറ്റി: അവധിക്ക് പോയി നാട്ടിൽ കുടുങ്ങിയ കുവൈത്ത് പ്രവാസികൾ ദുബൈ വഴി കുവൈത്തിലേക്ക് വരാൻ ശ്രമിക്കുന്നു. ഇന്ത്യയടക്കം 31 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിന് വിലക്കുണ്ട്. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ചതിന് ശേഷം പി.സി.ആർ പരിശോധന നടത്തി കുവൈത്തിലേക്ക് വരാൻ അനുമതിയുണ്ട്. ഇത് ഉപയോഗപ്പെടുത്തി വരാനാണ് ആളുകൾ ശ്രമിക്കുന്നത്. വിവിധ ട്രാവൽ ഏജൻസി ഇതിനായി പാക്കേജുകൾ അവതരിപ്പിക്കുന്നുണ്ട്. ദുബൈയിൽ ക്വാറൻറീനിൽ കഴിയുന്നതിന് 160 ദീനാർ മുതൽ 230 ദീനാർ വരെയാണ് ട്രാവൽ ഏജൻസികൾ ഇൗടാക്കുന്നത്. സന്ദർശക വിസയും ഇൻഷുറൻസും പ്രഭാത ഭക്ഷണം മാത്രം ഉൾപ്പെടുത്തിയ ഹോട്ടൽ സൗകര്യവും കോവിഡ് പരിശോധനയും അടക്കമാണ് ഇൗ തുക. ടൂറിസ്റ്റ് സന്ദർശക വിസയിലാണ് യാത്ര. വിമാന ടിക്കറ്റ് സ്വന്തം നിലക്ക് എടുക്കണം. 16 രാത്രിയും 17 പകലും വരുന്ന പാക്കേജിൽ നാട്ടിൽനിന്ന് ആളുകൾ ദുബൈയിലേക്ക് പോയിത്തുടങ്ങി.
ക്വാറൻറീൻ കാലാവധി കഴിഞ്ഞാൽ സ്വന്തം നിലക്ക് ടിക്കറ്റ് എടുത്ത് കുവൈത്തിലേക്ക് വരാം. ഇതിെൻറ ഒരു ഉത്തരവാദിത്തവും ട്രാവൽ ഏജൻസികൾ ഏറ്റെടുക്കുന്നില്ല. നേരത്തെ വിവിധ ആവശ്യങ്ങൾക്ക് യു.എ.ഇയിൽ പോയി അവിടെ കുടുങ്ങിയ ഇന്ത്യക്കാർ കഴിഞ്ഞ ദിവസങ്ങളിൽ തടസ്സമില്ലാതെ കുവൈത്തിലേക്ക് വന്നിട്ടുണ്ട്. രണ്ടാഴ്ച യു.എ.ഇയിൽ താമസിച്ചവരാണ് സാേങ്കതിക തടസ്സമില്ലാതെ തിരിച്ചുവന്നത്. അഞ്ചുമാസത്തിലേറെയായി നാട്ടിൽ കുടുങ്ങിയ നിരവധി പ്രവാസികളാണ് ഏതുവിധേനയും കുവൈത്തിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നത്. കുടുംബത്തെ ഇവിടെ ആക്കി കുറഞ്ഞ ദിവസത്തെ അവധിക്ക് അടിയന്തരാവശ്യങ്ങൾക്കായി പോയവരും ജോലി നഷ്ട ഭീഷണി നേരിടുന്നവരും ഇക്കൂട്ടത്തിലുണ്ട്.
നേരിട്ട് കുവൈത്തിലേക്ക് എന്നുമുതലാണ് വരാൻ കഴിയുകയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. നേരിട്ട് വരുന്നതിന് വിലക്കുള്ള 31 രാജ്യങ്ങളുടെ പട്ടികയിൽ തൽക്കാലം മാറ്റമില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ പ്രഖ്യാപിച്ചു. തന്നെയുമല്ല ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ ഇന്ത്യ ഉടൻ പട്ടികയിൽനിന്ന് പുറത്തുവരാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.