കുവൈത്തിൽ കുടുങ്ങിക്കിടന്ന നാവികർ ഇന്ത്യയിലേക്ക് തിരിച്ചു

കുവൈത്ത്‌ സിറ്റി: 16 മാസമായി കുവൈത്തിൽ കുടുങ്ങിക്കിടന്ന 16 ഇന്ത്യൻ നാവികർ എംബസിയുടെ നിരന്തര ഇടപെടലി​െൻറ ഫലമായി നാട്ടി​ലേക്ക് തിരിച്ചു. കപ്പൽ ഉടമയും ചരക്ക് ഉടമയും തമ്മിലുള്ള തർക്കം നിയമ പോരാട്ടത്തിലേക്ക്​ നീങ്ങിയതിനെ തുടർന്നാണ് യു.എൽ.എൽ എന്ന കപ്പലിലെ നാവികർ കുവൈത്തിൽ അകപ്പെട്ടത്. മോചനം ആവശ്യപ്പെട്ട് നാവികർ നിരാഹാര സമരം നടത്തിയിരുന്നു. മനുഷ്യാവകാശ സംഘടനകളും വിഷയത്തിൽ ഇടപെട്ടു. അംബാസഡർ സിബി ജോർജി​െൻറ നേതൃത്വത്തിൽ നടത്തിയ നിരന്തരശ്രമങ്ങൾ ഇവരുടെ തിരിച്ചുപോക്ക്​ സാധ്യമാക്കുന്നതിൽ നിർണായകമായി. എയർ ഇന്ത്യ വിമാനത്തിലാണ്​ സംഘം ഡൽഹിയിലേക്ക്​ പോയത്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.