കുവൈത്ത് സിറ്റി: പ്രതിപക്ഷ എം.പിമാരുടെ കൂട്ടായ പ്രതിഷേധത്തെ മറികടന്ന് മുന്‍ ധനമന്ത്രി അനസ് അല്‍ സാലിഹ് പുതിയ മന്ത്രിസഭയില്‍ ഇടം പിടിച്ചു. ഉപപ്രധാനമന്ത്രി പദവും ധനവകുപ്പും അദ്ദേഹത്തെ ഏല്‍പിച്ചുവെന്നതാണ് ശ്രദ്ധേയം. അനസ് അല്‍ സാലിഹിനെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെതിരെ പ്രതിപക്ഷ ഇസ്ലാമിസ്റ്റ് ചേരിയിലെ പ്രമുഖ നേതാവ് വലീദ് അല്‍ തബ്തബാഈ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ പരാജയപ്പെട്ട ഇദ്ദേഹം തിരിച്ചത്തെുന്നത് സര്‍ക്കാറും പാര്‍ലമെന്‍റും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നാണ് തബ്തബാഈ പറഞ്ഞത്.
എം.പിമാരായ റിയാദ് അല്‍ അദസാനി, ഹുമൈദി അല്‍ സുബൈഇ തുടങ്ങിയവരും അനസ് അല്‍ സാലിഹിനെതിരെ രംഗത്തുവന്നിരുന്നു. ഇതെല്ലാം തള്ളി പ്രധാനമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയിലുള്‍പ്പെടുത്തിയത് പ്രതിപക്ഷത്തിന്‍െറ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍ സന്നദ്ധമല്ല എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രതിപക്ഷവുമായി പുതിയ സര്‍ക്കാര്‍ ഏറ്റുമുട്ടലിലേര്‍പ്പെടുന്നതിന്‍െറ സൂചനയാണെന്ന ധാരണപടര്‍ത്താന്‍ ഈ നടപടിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.
ഇരുപക്ഷവും വ്യത്യസ്ത ധ്രുവങ്ങളില്‍ നിലയുറപ്പിക്കുന്നത് പുതിയ പാര്‍ലമെന്‍റിനെ പ്രക്ഷുബ്ധമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.