കുവൈത്ത് സിറ്റി: മലയാളി മോംസ് മിഡിൽ ഈസ്റ്റ് കുവൈത്ത് ചാപ്റ്റർ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ് ആയ ശിഫ അൽ ജസീറയുമായി സഹകരിച്ച് സ്തനാർബുദ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ശിഫ അൽ ജെസീറയുടെ ഫഹാഹീൽ ശാഖയിൽ നടന്ന പരിപാടിക്ക് മലയാളി മോംസ് അമരക്കാരായ അമൃത അമൽ, ദിൽന ഷനോജ്, സാബിറ തുടങ്ങിയവർ നേതൃത്വം നൽകി. ശിഫാ അൽ ജസീറ ജനറൽ മാനേജർ റിസ്വാൻ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.
ഡോ. സരിത, ഡോ. ബഷീറിയ, ഡോ. സതീജ, ഡോ. കവിത എന്നിവർ സംബന്ധിച്ചു. എം.എം.എം.ഇയെ പ്രതിനിധാനംചെയ്ത് ഗ്രൂപ് അംഗമായ റഹാന സുരാജ് സംസാരിച്ചു. ഗൈനക്കോളജിക്കൽ മാലിഗ്നൻസിസ് എന്ന വിഷയത്തിൽ ശിഫ അൽ ജസീറ ഡോക്ടർമാരുടെ പ്രത്യേക ക്ലാസ് എടുത്തു. കുവൈത്ത് കാൻസർ കൺട്രോൾ സെൻററിലെ റേഡിയോളജിസ്റ്റ് ഡോ. കവിത നായർ സ്തനാർബുദം നേരത്തേ കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനെ പറ്റി സംസാരിച്ചു. അമൃത അമൽ സ്വാഗതവും ദിൽന ഷനോജ് നന്ദിയും പറഞ്ഞു. തുടർന്ന് ഡോക്ടർമാർ സൗജന്യ വൈദ്യപരിശോധനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.