കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ബാങ്ക് യൂനിയനുമായി ചേർന്ന് ശമ്പള കൈമാറ്റ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ‘അഷാൽ’ പ്ലാറ്റ്ഫോമുകൾ വഴി വേതന കൈമാറ്റം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് ശ്രമം.എൻജിനീയർ റബാബ് അൽ അസിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാങ്കേതിക പ്രക്രിയകളും ബാങ്കിങ് മേഖലയിലെ വെല്ലുവിളികളും അവലോകനം ചെയ്തു.
ശമ്പളം ബാങ്കുകൾ വഴി മാത്രം നൽകണമെന്നും അനുസരിക്കാത്ത തൊഴിലുടമകളെ സസ്പെൻഡ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.തൊഴിലാളികളുടെ അവകാശ സംരക്ഷണവും തൊഴിൽവിപണിയിലെ ക്രമപാലനവും ഉറപ്പാക്കാൻ ബാങ്കുകളും അധികാരികളും ചേർന്നുള്ള സഹകരണത്തിന്റെ പ്രാധാന്യം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.