സെന്റ് പീറ്റേഴ്സ് മാർത്തോമാ ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഡൽഹി ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് മാർത്തോമാ ഇടവക ഹാർവെസ്റ്റ് ഫെസ്റ്റിവൽ പീറ്റേഴ്സ് ഫെസ്റ്റ്- 2025 ആസ്പൈർ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ഘോഷയാത്ര, കുട്ടികളുടെയും മുതിർന്നവരുടെയും ഇടവകസംഘടനകളുടേയും കലാപരിപാടികൾ എന്നിവ ആഘോഷഭാഗമായി ഒരുക്കി.പൊതുസമ്മേളനം ഡൽഹി ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു.
സഫ്രഗൺ മെത്രാപോലീത്ത യുയാകിം മാർ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഇടവക വികാരി ജേക്കബ് വർഗീസ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റും ജനറൽ കൺവീനറുമായ മാത്യു തോമസ് സ്വാഗതവും സെക്രട്ടറിയും പ്രോഗ്രാം കോഓർഡിനേറ്ററുമായ നെബു അലക്സാണ്ടർ നന്ദിയും പറഞ്ഞു. വിൽസ്വരാജും മെറിൻ ഗ്രിഗറിയും ധനേഷും നയിച്ച ഗാനമേള പരിപാടിയുടെ ആകർഷണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.