സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം ഹാർവെസ്റ്റ് ഫെസ്റ്റിവൽ മെത്രാപ്പോലീത്ത കുര്യാക്കോസ്
മോർ സേവേറിയോസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം ഹാർവെസ്റ്റ് ഫെസ്റ്റിവൽ ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.സിജിൽ ജോസ് വിലങ്ങൻപാറ അധ്യക്ഷതവഹിച്ചു.
ഡോ.യൂയാകിം മോർ കൂറീലോസ് സഫ്റഗൻ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.ഫാ. ഷെറിൻ കൊല്ലംപറമ്പിൽ, ഫാ. ബിജു പാറാനിക്കൽ,റവ.സിബി പി.എ,റവ. ഫിനോ വർഗീസ്, സാജു വി.തോമസ് (എൻ.ഇ.സി.കെ കോമൺ കൗൺസിൽ അംഗം), ഫിലിപ്പ് കോശി (ജി.എം. അൽ മുല്ല എക്സ്ചേൻജ് ), ജോയൽ ജേക്കബ് ചീഫ്, സജിലു തോമസ്(ഇടവക ട്രസ്റ്റി),മിലൻ അറക്കൽ(ഇടവക സെക്രട്ടറി), റെയ്ജു അരീക്കര (ജനറൽ സെക്രട്ടറി), ജേക്കബ് മാത്യു, സജി പുന്നൂസ്സ് എന്നിവർ സംസാരിച്ചു.സിനു ചെറിയാൻ, ടിബി മാത്യു, ജേക്കബ് മാത്യു, ടോണി പോത്തൻ, ഡിംപിൾ ജോമോൻ, മാസ്റ്റർ ജെറോം ജെറിൽ എന്നിവർ സന്നിഹിതരായിരുന്നു. അനി സ്റ്റീഫൻ, എബി തോമസ്, സുനിൽ ജോസഫ്, ജോസഫ് മാത്യു, മജോ മാത്യു, റോജിഷ് സ്കറിയ എന്നിവർ സബ് കമ്മിറ്റി കൺവീനർമാരായി പ്രവർത്തിച്ചു.
മാനേജിങ് കമ്മിറ്റി അംഗങ്ങളായ സാജൻ മാത്യു, ജോസഫ് പി എബ്രഹാം, അലക്സ് മാത്യു, എബ്രഹാം. പി. തോമസ്, സജിത്ത് ഉതുപ്പാൻ, റിനോ എബ്രഹാം, ജിന്റോ ജോയ്, ജോജി വി പോത്തൻ, ഡാറ്റ്സൺ മാത്യു, ബോണി ഫിലിപ്പ്, മാത്യു ജെയ്സ് എന്നിവർ നേതൃത്വം നൽകി.വർണശബളമായ ഘോഷയാത്ര, ഫ്ലാഷ് മോബ് ,ഫ്യൂഷൻ തുടങ്ങി വിവിധയിനം കലാപരിപാടികൾ നടന്നു.നാട്ടിൽനിന്നെത്തിയ കലാകാരന്മാരുടെ ഗാനമേളയും ഡി.ജെയും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.