സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം വലിയ പെരുന്നാൾ ആഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ 20ാമത് വലിയ പെരുന്നാൾ അതിവിപുലമായി നടത്തി. വിശുദ്ധ കുർബാനക്കും,റാസക്കും വികാരി ഫാ.സിജിൽ ജോസ് വിലങ്ങൻപാറ, ഫാ. സ്റ്റീഫൻ നെടുവക്കാട്ട് എന്നിവർ കാർമികത്വം വഹിച്ചു. ചെണ്ടമേളങ്ങളുടെ അകമ്പടികളോടെ നടത്തിയ റാസയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇടവക ട്രസ്റ്റി സജിലു തോമസ്, സെക്രട്ടറി മിലൻ അറക്കൽ, കൺവീനർ അലക്സ് മാത്യു മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.