സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീശ് പള്ളി ഹാർവെസ്റ്റ് ഫെസ്റ്റിവൽ നാളെ

കുവൈത്ത് സിറ്റി: സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീശ് പള്ളിയുടെ 29ാം ഹാർവെസ്റ്റ് ഫെസ്റ്റിവൽ നാളെ അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടക്കും. ‘തളിർ- 2025’ എന്ന പേരിൽ രാവിലെ ഒമ്പതു മണി മുതൽ രാത്രി 7.30 വരെ നടക്കുന്ന ഫെസ്റ്റിവലിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത തൃപതി മുഖ്യാതിഥിയായി പങ്കെടുക്കും. സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ ഇടവകകളിലെ വൈദികർ എന്നിവരും പങ്കെടുക്കും.

ഗാനമേള, ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഇടവക അംഗങ്ങൾ തയാറാക്കുന്ന വിവിധ ഭക്ഷണപദാർഥങ്ങൾ സ്റ്റാളുകളിലൂടെ ലഭ്യമാക്കും. ഇടവക വികാരി സ്റ്റീഫൻ നെടുവക്കാടിന്റെ നേതൃത്വത്തിൽ പള്ളി സെക്രട്ടറി ജിനു എം, ബേബി, ട്രഷറർ അലക്സ് താഴവന, ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൺവീനർ സാം മാർക്കോസ് എന്നിവരുടെ മേൽനോട്ടത്തിൽ ഫെസ്റ്റിവലിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

Tags:    
News Summary - St. George Universal Syrian Orthodox Church Harvest Festival tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.